നിരവധി ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. 53-ാമത് ജി.എസ്.ടി കൗണ്‍സില്‍ മീറ്റിങ്ങിലായിരുന്നു തീരുമാനം. ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനകാര്യ മന്ത്രിമാരുമായി നിര്‍മല സീതാരാമന്‍ കൂടിയാലോചന നടത്തി. ജി.എസ്.ടി കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷമായിരുന്നു കൂടിക്കാഴ്ച.
പ്രതിമാസം ഒരാളില്‍ നിന്നും 20,000 രൂപയില്‍ താഴെ വാടക ഈടാക്കുന്ന, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളിയിലുള്ള ഹോസ്റ്റല്‍ സേവനങ്ങളെ ജി.എസ്.ടി കൗണ്‍സില്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി. ഹോസ്റ്റലില്‍ 90 ദിവസമെങ്കിലും അടുപ്പിച്ച് താമസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇളവുകള്‍ ലഭിക്കുകയുള്ളൂ. ഹോസ്റ്റലുകള്‍ ഇളവ് ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നിബന്ധനകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
റെയില്‍വേ ടിക്കറ്റ്, വെയിറ്റിങ് റൂം - ക്ലോക്ക് റൂം ചാര്‍ജുകള്‍ എന്നിവയ്ക്കും ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും റെയില്‍വേക്കുള്ളിലെ സേവനങ്ങള്‍ക്കും ജി.എസ്.ടി ഈടാക്കുന്നതല്ല. നികുതി ഡിമാന്‍ഡ് നോട്ടീസിന് മേലുളള പിഴപ്പലിശ ഒഴുവാക്കാനും ശുപാര്‍ശയുണ്ട്. പാല്‍ കാനുകള്‍ക്ക് 12 ശതമാനം സ്ഥിര നിരക്ക് വരും. ജി.എസ്.ടി നഷ്ട പരിഹാര കുടിശ്ശികയും നികുതി കൈമാറ്റവും സമയബന്ധിതമായി നടപ്പിലാക്കുന്നത് വഴി കേന്ദ്രം സംസ്ഥാനങ്ങളെ പിന്തുണയ്ക്കുമെന്ന് ബജറ്റിന് മുന്‍പ് നടന്ന മീറ്റിങ്ങില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.
റെയില്‍വേ ടിക്കറ്റ്, വെയിറ്റിങ് റൂം - ക്ലോക്ക് റൂം ചാര്‍ജുകള്‍ എന്നിവയ്ക്കും ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും റെയില്‍വേക്കുള്ളിലെ സേവനങ്ങള്‍ക്കും ജി.എസ്.ടി ഈടാക്കുന്നതല്ല. നികുതി ഡിമാന്‍ഡ് നോട്ടീസിന് മേലുളള പിഴപ്പലിശ ഒഴുവാക്കാനും ശുപാര്‍ശയുണ്ട്. പാല്‍ കാനുകള്‍ക്ക് 12 ശതമാനം സ്ഥിര നിരക്ക് വരും. ജി.എസ്.ടി നഷ്ട പരിഹാര കുടിശ്ശികയു നികുതി കൈമാറ്റവും സമയബന്ധിതമായി നടപ്പിലാക്കുന്നത് വഴി കേന്ദ്രം സംസ്ഥാനങ്ങളെ പിന്തുണയ്ക്കുമെന്ന് ബജറ്റിന് മുന്‍പ് നടന്ന മീറ്റിങ്ങില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.