NEWSROOM

നഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിന് സമീപം വെടിവെപ്പ്; ഒരു സൈനികന് പരിക്ക്

Author : ന്യൂസ് ഡെസ്ക്

ജമ്മുവിലെ നഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിനു സമീപം വെടിവെപ്പ് നടന്നതായി സൈന്യത്തിന്റെ സ്ഥിരീകരണം. ഏറ്റുമുട്ടലില്‍ ഒരു സൈനികന് നിസ്സാര പരിക്കേറ്റതായും സൈന്യം അറിയിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായതിനു പിന്നാലെയാണ് നഗ്രോത്തയില്‍ വെടിവെപ്പുണ്ടായത്. ധാരണ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കടന്നും പാകിസ്ഥാന്‍ സൈന്യം നടത്തിയ അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായി അന്താരാഷ്ട്ര അതിര്‍ത്തിയും എല്‍ഒസിയും ലംഘിക്കുന്ന സാഹചര്യങ്ങളെ ശക്തമായി നേരിടാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.




SCROLL FOR NEXT