NEWSROOM

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; ജിമ്മിലെ മറ്റൊരു ട്രെയിനർ പിടിയിൽ

ഇന്ന് പുലർച്ചെയാണ് സാബിത്തിനെ വാടക വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്


ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജിമ്മിലെ മറ്റൊരു ട്രെയിനറായ കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടി.

ഇന്ന് പുലർച്ചെയാണ് സാബിത്തിനെ വാടക വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാബിത്തിനൊപ്പം താമസിക്കുന്നയാളാണ് മൃതദേഹം ആദ്യമായി കാണുന്നത്. പിന്നാലെ ഇയാൾ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. സാബിത്തിൻ്റെ വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്.

സംഭവത്തിൽ ജിമ്മിലെ മറ്റൊരു ട്രെയിനറായ കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടി. എടത്തല പൊലീസാണ് ഇയാളെ പിടികൂടിയത്. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

SCROLL FOR NEXT