NEWSROOM

മലപ്പുറത്ത് 12 പേര്‍ക്ക് എച്ച്1 എന്‍1; രോഗസാധ്യത കൂടുതലെന്ന് ആരോഗ്യ വകുപ്പ്

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് കൂടുതല്‍ പേര്‍ക്ക് എച്ച്1 എന്‍1. പന്ത്രണ്ട് പേര്‍ക്കാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. ജുലൈ 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളിലാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിദഗ്ദ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ മുപ്പത് എച്ച്1 എന്‍1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

SCROLL FOR NEXT