NEWSROOM

ഒക്‌ടോബർ 7ലെ ഇസ്രയേൽ ആക്രമണം: ഹമാസിന് മേൽ കുറ്റം ചുമത്തി യുഎസ്

ഒക്ടോബർ 7ന് നടന്ന ആക്രമണം 40ലധികം അമേരിക്കക്കാർ ഉൾപ്പെടെ 1,200 പേരുടെ മരണത്തിന് ഇടയാക്കിയെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ഒക്‌ടോബർ 7ന് തെക്കൻ ഇസ്രയേലിൽ നടന്ന മാരകമായ ആക്രമണത്തിൽ ഹമാസിന് മേൽ കുറ്റം ചുമത്തി യുഎസ്. ആക്രമണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിന് ഹമാസിൻ്റെ ഉന്നത നേതാക്കൾ വഹിച്ച പങ്കിൻ്റെ പേരിലാണ് അമേരിക്ക ചൊവ്വാഴ്ച ക്രിമിനൽ കുറ്റം ചുമത്തിയത്.

ALSO READ: കൊണ്ടുവന്നത് മെട്രോ നിർമാണത്തിന്; ഇപ്പോള്‍ തിരക്കേറിയ റോഡില്‍ തുരുമ്പെടുക്കുന്നു, അപകട ഭീഷണിയായി പൈലിങ് യന്ത്രം

ഒക്ടോബർ 7ന് നടന്ന ആക്രമണം 40ലധികം അമേരിക്കക്കാർ ഉൾപ്പെടെ 1,200 പേരുടെ മരണത്തിന് ഇടയാക്കിയെന്നാണ് റിപ്പോർട്ട്. തീവ്രവാദ ഗ്രൂപ്പിൻ്റെ തലവനായ യഹ്യ സിൻവാറിനും മറ്റു അഞ്ച് പേർക്കുമെതിരെയാണ് കുറ്റങ്ങൾ ആരോപിക്കുന്നത്.

ആയുധങ്ങളും രാഷ്ട്രീയ പിന്തുണയും ധനസഹായവും ഉള്ളതിനാൽ ഇസ്രയേൽ രാഷ്ട്രത്തെ നശിപ്പിക്കാനും സാധാരണക്കാരെ കൊലപ്പെടുത്താനും വേണ്ടി ഹമാസ് നേതൃത്വം നൽകുകയാണ്. കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്‌മയിൽ ഹനിയയുടെ മരണത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇസ്രയേൽ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ടെഹ്‌റാനിലെ വീട്ടില്‍ നടന്ന സയണിസ്റ്റ് ആക്രമണത്തിലായിരുന്നു ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ട് 24 മണിക്കൂര്‍ തികയും മുന്‍പാണ് ഹനിയയുടെ കൊലപാതകം. ഹനിയയുടെ കൊലപാതകം ഹമാസിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇതു സ്ഥിതി വഷളാക്കുമെന്നും മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്രി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിരുന്നു.

ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രേയലിന് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. എന്നാൽ ഇറാൻ ആക്രമണം തുടരുകയാണ്. അതിനിടെ ഹമാസിന്‍റെ രാഷ്ട്രീയ വിഭാഗം നേതാവായി യഹ്യ സിന്‍വാറിനെ തെരഞ്ഞെടുത്തിരുന്നു . ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്ന് പകരക്കാരനായാണ് യഹ്യയെ തെരഞ്ഞെടുത്തത്.

ഹനിയയുടെ കൊലപാതകത്തിനു ശേഷം ഇസ്രയേലുമായി പ്രത്യക്ഷ യുദ്ധത്തിന് ഇറാനും സഖ്യ സായുധ സംഘങ്ങളും തയ്യാറെടുക്കുകയാണെന്ന് ജി 7 രാജ്യങ്ങള്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

SCROLL FOR NEXT