NEWSROOM

VIDEO | "എൻ്റെ കുഞ്ഞിനെ എനിക്ക് കാണണം, കണ്ണീരോടെ ഇസ്രയേലി ബന്ദി"; വീഡിയോ പുറത്തുവിട്ട് ഹമാസ്

ആക്രമണം നിർത്തിവെച്ച് മോചനം ഉറപ്പാക്കാണമെന്ന് ഇയാൾ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ഗാസയിൽ നിന്ന് ഇസ്രയേൽ ബന്ദിയാക്കിയ എൽക്കാന ബോഹ്ബോട്ട് എന്ന വ്യക്തിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ആക്രമണം നിർത്തിവെച്ച് മോചനം ഉറപ്പാക്കാണമെന്ന് ഇയാൾ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗാസയിലെ ഭൂമി പിടിച്ചെടുക്കുമെന്ന് നെതന്യാഹുവിൻ്റെ ഭീഷണിക്ക് പിന്നാലെയാണ് ബന്ദിയുടെ വീഡിയോ പുറത്തുവിട്ടത്. വീഡിയോ പുറത്തുവിട്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.



ഗാസ മുനമ്പിൽ എപ്പോൾ, എവിടെ വച്ചാണ് വീഡിയോ റെക്കോർഡു ചെയ്‌തത് എന്നതുൾപ്പെടെയുള്ള ആധികാരികത പരിശോധിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ആ മനുഷ്യൻ ഹീബ്രുവിൽ സംസാരിക്കുന്നതും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിസംബോധന ചെയ്യുന്നതും ഗാസയിലെ ആക്രമണം നിർത്തിവച്ച് തൻ്റെ മോചനം ഉറപ്പാക്കാൻ ആവശ്യപ്പെടുന്നതും കാണാം.


എന്റെ ആരോഗ്യം മോശമാക്കുന്നു. നിങ്ങൾക്ക് മനസ്സിലായില്ലേ? എനിക്ക് ഇവിടെ നിന്ന് പോകണം" എന്നും അയാൾ വീഡിയോയിൽ പറയുന്നു. ഹമാസിനെതിരായ ഡ്രോൺ ആക്രമണങ്ങളെയും അദ്ദേഹം വിമർശിച്ചു, "ഞങ്ങൾ 24 മണിക്കൂറും ബോംബാക്രമണത്തിന് വിധേയരാണ്. എല്ലായിടത്തും സ്ഫോടനങ്ങളുണ്ട്.ഗാസയിൽ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിന് ശേഷം, തങ്ങൾക്കെതിരായ ആക്രമണങ്ങൾ ബന്ദികളെ അപകടത്തിലാക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. 2023-ൽ ഹമാസ് ഇസ്രയേലിനെതിരായ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ട 251 പേരിൽ 58 പേർ ഇപ്പോഴും ഗാസയിൽ തടവിലാണ്.

SCROLL FOR NEXT