മൂന്ന് ഇസ്രയേലികളുള്‍പ്പടെ എട്ട് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കുമെന്ന് ഇസ്രയേൽ, ഹമാസ് ഉദ്യോഗസ്ഥർ അറിയിച്ചു. വനിതാ ബന്ദിയായ ആർബേല്‍ യെഹൂദ്, സെെനികയായ അഗാം ബെർഗർ, മുതിർന്ന പൗരനായ ഗാഡി മോസസ് എന്നിവരാണ് മോചിപ്പിക്കപ്പെടുന്ന ഇസ്രയേലികള്‍. ഇവർക്കൊപ്പം 5 തായ് പൗരന്മാരെയും കെെമാറുമെന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ബന്ദികള്‍ക്ക് പകരം, 110 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുക. 30 കുട്ടികളും, 32 ജീവപര്യന്തം തടവുകാരും ഈ സംഘത്തിലുണ്ടെന്നാണ് ഹമാസിന്‍റെ സ്ഥിരീകരണം. കരാർ പ്രകാരം, ബന്ദികെെമാറ്റം നടക്കേണ്ട ശനിയാഴ്ചയ്ക്കു മുന്‍പ് ആർബേല്‍ യെഹൂദിന്‍റെ മോചനമുണ്ടാകുമെന്ന ഉറപ്പിലാണ് ഇസ്രയേല്‍ തിങ്കളാഴ്ച വടക്കന്‍ ഗാസയിലേക്കുള്ള പാതകള്‍ തുറന്നത്.