പയ്യന്നൂരിൽ ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ 20 കാരിയ്ക്ക് ഫിസിയോ തെറാപ്പി സെൻ്ററിൽ പീഡനം. സംഭവത്തിൽ ഫിസിയോ തെറാപ്പി സെൻ്റർ ഉടമ ശരത് നമ്പ്യാർ പിടിയിലായി. ആരോഗ്യ വെൽനസ് ക്ലിനിക്ക്, ഫിറ്റ്നസ് ആൻഡ് ജിം ഉടമ കൂടിയാണ് പ്രതി. ഫിസിയോ തെറാപ്പിക്കെത്തിയ പയ്യന്നൂർ സ്വദേശിനിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കും.