മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ പിടിയിലായി. പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയയാണ് അസ്റ്റിലായത്. പരപ്പനങ്ങാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഒരു വർഷം മുൻപ് സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. സ്ഥിരമായി കുട്ടികളേയും സ്ത്രീകളേയും ലൈംഗീകമായി ശല്യം ചെയ്യുന്ന ആളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.