NEWSROOM

കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനം; അയൽവാസി പിടിയിൽ

യുവതിയും, കിടപ്പു രോഗിയായ മാതാവും മാത്രം വീട്ടിൽ ഉള്ള സമയത്താണ് പീഡനം നടന്നത്

Author : ന്യൂസ് ഡെസ്ക്



കോഴിക്കോട് താമരശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവതിയുടെ അയൽവാസിയായ സൈനുദ്ദീനെ കോടഞ്ചേരി പൊലീസ് പിടികൂടി.

യുവതിയും, കിടപ്പു രോഗിയായ മാതാവും മാത്രം വീട്ടിൽ ഉള്ള സമയത്താണ് പീഡനം നടന്നത്. യുവതിയുടെ സഹോദരിയുടെ മകൾ പീഡനം നേരിൽ കണ്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

SCROLL FOR NEXT