ഹരിത സാവിത്രി 
NEWSROOM

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഹരിത സാവിത്രിയുടെ 'സിന്‍' മികച്ച നോവല്‍

കല്‍പ്പറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകള്‍' മികച്ച ഗ്രന്ഥമായും തിരഞ്ഞെടുത്തു

Author : ന്യൂസ് ഡെസ്ക്

2023 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി ഹരിത സാവിത്രിയുടെ സിന്‍ തിരഞ്ഞെടുക്കപ്പെട്ടു. കല്‍പ്പറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകള്‍' മികച്ച ഗ്രന്ഥമായും തിരഞ്ഞെടുത്തു. എന്‍. രാജന്‍ എഴുതിയ 'ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്' ആണ് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം നേടിയത്. ഗിരീഷ് പി.സി പാലത്തിന്റെ 'ഇ ഫോര്‍ ഈഡിപ്പസ്' മികച്ച നാടകമായും പി. പവിത്രന്റെ 'ഭൂപടം തലതിരിക്കുമ്പോള്‍' മികച്ച സാഹിത്യ വിമര്‍ശനമായും തിരഞ്ഞെടുക്കപ്പെട്ടു.


കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍, സി.പി അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്തതിനാല്‍ വിലാസിനി പുരസ്‌കാരത്തിന് കൃതികളൊന്നും അര്‍ഹമായില്ല.

പി. ബി രാജീവന്റെ 'ഇന്ത്യയെ വീണ്ടെടുക്കല്‍' മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നേടി. കെ. വേണുവിന്റെ 'ഒരന്വേഷണത്തിന്റെ കഥ' മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തില്‍ പുരസ്‌കാരം നേടി. നന്ദിനി മേനോന്റെ 'ആംചോ ബസ്തര്‍' മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്‌കാരവും ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ഗ്രേസിയുടെ 'പെണ്‍കുട്ടിയും കൂട്ടരും' നേടി. എ.എം. ശ്രീധരന്റെ കഥാ കദികെയാണ് മികച്ച വിവര്‍ത്തനം.





SCROLL FOR NEXT