NEWSROOM

ഗർഭഛിത്ര നിരോധനത്തിലൂടെ ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നമായി; നിലപാടിലുറച്ച് കമല

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പിന്തുണ കമല ഹാരീസിനാണെന്ന് സൂചിപ്പിക്കുന്ന സർവ്വേ ഫലങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ സ്ത്രീകളുടെ പേടി സ്വപ്നമായി ട്രംപ് മാറിയിരിക്കുകയാണെന്ന് കമല ഹാരീസ്. അമേരിക്കയിൽ ഗർഭ നിരോധന ഗുളിക കഴിച്ച് രണ്ട് സ്ത്രീകൾ മരിച്ച സാഹചര്യത്തിലാണ് കമലയുടെ വിമർശനം. ഗർഭഛിത്ര നിരോധനത്തിലൂടെ  അമേരിക്കയിലെ സ്ത്രീകളുടെ ജീവന് ഭീഷണിയാണ് ട്രംപെന്നും അതിനാൽ , തന്നെ വിജയിപ്പിക്കണമെന്നും ജോര്‍ജിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല പറഞ്ഞു. നേരത്തെ ടെലിവിഷൻ സംവാദത്തിലും കമല ഇക്കാര്യം ഉന്നയിച്ചിരുന്നു.

READ MORE: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി യുഎസിലെത്തി; ജോ ബൈഡനും മറ്റ് നേതാക്കളുമായി ചർച്ച നടക്കും

ഗര്‍ഭച്ഛിദ്ര നിരോധനം സ്ത്രീകളുടെ അവശ്യ പ്രത്യുല്‍പ്പാദന പരിചരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക കമല ഹാരിസ് നേരത്തെയും പങ്കുവെച്ചിരുന്നു. യുഎസിലുടനീളം ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്, ബൈഡനും മറ്റു ഡെമോക്രാറ്റുകള്‍ക്കും വേണ്ടി താന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കമല പറഞ്ഞിരുന്നു.


പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പിന്തുണ കമല ഹാരീസിനാണെന്ന് സൂചിപ്പിക്കുന്ന സർവ്വേ ഫലങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 54 ശതമാനം സ്ത്രീകൾ കമലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ മുൻ പ്രസിഡൻ്റ് കൂടിയായ ട്രംപിന് 41 ശതമാനം മാത്രമാണ് പിന്തുണ ലഭിക്കുന്നത്.

SCROLL FOR NEXT