പ്രതീകാത്മകമായ ചിത്രം 
NEWSROOM

രൂക്ഷമായ കടലാക്രമണം, ചെല്ലാനത്ത് നാളെ ഹര്‍ത്താല്‍

കടൽത്തീരത്ത് ടെട്രാ പോഡ് പണിയണമെന്ന ആവശ്യമുന്നയിച്ചാണ് ഹർത്താൽ.

Author : ന്യൂസ് ഡെസ്ക്

ചെല്ലാനം കണ്ണമാലിയില്‍ കടലാക്രമണം രൂക്ഷമായതിന് പിന്നാലെ പ്രദേശത്ത് നാളെ ഹര്‍ത്താല്‍. സംസ്ഥാന തീരദേശ പാത നാളെ രാവിലെ ആറ് മണി മുതല്‍ സമരക്കാര്‍ ഉപരോധിക്കും. കടലാക്രമണം രൂക്ഷമായ കണ്ണമാലിയില്‍ ടെട്രാ പോഡ് പണിയണമെന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ത്താല്‍. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ അടുപ്പിച്ച് മഴ പെയ്തതിന് പിന്നാലെയാണ് കണ്ണമാലിയിലെ പല പ്രദേശവും വെള്ളം കയറിയത്.

കടല്‍ക്ഷോഭം രൂക്ഷമായതിന് പിന്നാലെ എടവനക്കാട് പഞ്ചായത്തിലും ഹര്‍ത്താല്‍ നടത്തിയിരുന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിന്തിരിഞ്ഞില്ല. സംസ്ഥാനപാത ഉപരോധിച്ചും ഹര്‍ത്താല്‍ നടത്തിയും വലിയ പ്രതിഷേധമാണ് ജനകീയ സമരസമിതി എടവനക്കാട് നടത്തിയത്.

ഇതിന് പിന്നാലെ കടലാക്രമണത്തെ ചെറുക്കാന്‍ താത്കാലിക പരിഹാര നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചിരുന്നു. 330 മീറ്ററില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തി നിര്‍മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

SCROLL FOR NEXT