NEWSROOM

ഹരിയാനയിൽ ബിജെപി നേതാവിനെ അയൽവാസി വെടിവെച്ചുകൊന്നു; പിന്നിൽ സ്വത്തുതർക്കമെന്ന് റിപ്പോർട്ട്

പ്രതിയും സുരേന്ദ്ര ജവഹറിൻ്റെ അയൽക്കാരനുമായ മോനുവിനെ പൊലീസ് പിടികൂടി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിലെ സോനിപത്തില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. മുണ്ട്ലാന മണ്ഡലം അധ്യക്ഷൻ സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. പ്രതിയും സുരേന്ദ്ര ജവഹറിൻ്റെ അയൽക്കാരനുമായ മോനുവിനെ പൊലീസ് പിടികൂടി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സുരേന്ദ്ര ജവഹറിനെ പ്രതി മോനു ഒരു കടയിലേക്ക് തള്ളിയിടുന്നതും തലയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ മോനു വെടിയുതിർക്കുകയായിരുന്നു. സുരേന്ദ്ര ജവഹർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സ്വത്തു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ അയൽക്കാരൻ മുൻപ് സുരേന്ദ്ര ജവഹറിനോട് തൻ്റെ ഭൂമിയിൽ കാലുകുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരേന്ദ്ര ജവഹർ വീണ്ടും ഭൂമി വൃത്തിയാക്കാൻ എത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ബിജെപി നേതാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.


SCROLL FOR NEXT