കൊള്ളൂര്‍വിള സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. നിക്ഷേപകരില്‍ നിന്നും ഏഴു കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പബ്ലിക് പ്രോസിക്കൂട്ടര്‍ സി എസ് ഹൃഥ്വിക് ബോധിപ്പിച്ചു.
കേസിന്റെ ഗൗരവം കണക്കിലെടുത്തു പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ആവില്ലെന്നു ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി