തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്കുള്ളില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രധാന അധ്യാപികക്ക് സസ്പെന്‍ഷന്‍. പെരിങ്ങോട്ടുകര സെന്റ് സെറാഫിക്ക് കോണ്‍വെന്റ് സ്‌കൂളിലെ പ്രധാന അധ്യാപിക സിസ്റ്റര്‍ ടെസിന്‍ ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സെറിബ്രല്‍ പാഴ്സി ബാധിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കണ്ടെത്തിയതോടെയാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാഴൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പൂട്ടിയിട്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പരാതി ഉന്നയിച്ചത്.
പരാതിക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വിഷയത്തില്‍ ഇടപെട്ടിരുന്നു.