NEWSROOM

IMPACT | കണ്ണൂരിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യാർഥി മരിച്ച സംഭവം: അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

ശ്വാസകോശത്തിലേക്ക് രക്തം പ്രവേശിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ കണ്ണാടി പറമ്പിൽ 17കാരന്‍റെ മരണം ചികിത്സാപിഴവ് മൂലമാണെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. എത്രയും പെട്ടെന്ന് വിശദമായ റിപ്പോർട്ട് നൽകണമെന്ന് ജില്ലാ മെഡിക്കൽ സുപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.  കണ്ണാടി പറമ്പ് സ്വദേശി സൂര്യജിത് ആണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണപ്പെട്ടത്. 

ടോൺസിലൈറ്റിസിനെ തുടർന്നാണ് സൂര്യജിത്തിന് ശസ്ത്രക്രിയ നടത്തിയത്.  ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയ സൂര്യജിത്ത് നരിന്തരം രക്തം ഛർദിച്ചു. പിന്നാലെ മരിക്കുകയായിരുന്നു.

ശ്വാസകോശത്തിലേക്ക് രക്തം പ്രവേശിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് സൂര്യജിത്തിന്റെ അമ്മ രംഗത്തെത്തിയിരുന്നു. 

SCROLL FOR NEXT