സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ നാല് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരാണ് പുതുതായി ആശുപത്രികളില്‍ അഡ്മിറ്റായത്. സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ടുപേര്‍ പനി ബാധിതരായി ചികിത്സയിലുമുണ്ട്.
472 പേരാണ് ആകെ നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായും മന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.