NEWSROOM

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന് മുകള്‍നിലയിലേക്ക് കയറാന്‍ വയ്യെന്ന് ഹര്‍ജി; വിചാരണ നിര്‍ത്തിവെച്ചു

വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാണ് അഭിഭാഷകന്റെ ആവശ്യം

Author : ന്യൂസ് ഡെസ്ക്


മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചു. മുകള്‍ നിലയിലെ കോടതിയില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് കേസില്‍ പ്രതിയായ ശ്രീരാം വെങ്കിട്ടരാമന്റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.

സാക്ഷികള്‍ക്ക് അയച്ച സമന്‍സുകള്‍ കോടതി തിരിച്ചു വിളിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് പ്രതി ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുന്നത്. നിലവില്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ്. മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാണ് അഭിഭാഷകന്റെ ആവശ്യം.

2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. അടുത്തിടെ ശ്രീറാം വെങ്കിട്ടറാമിനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി പകരം ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.

SCROLL FOR NEXT