സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹര്യത്തില്‍ ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. ഒരു ട്രെയിന്‍ ഭാഗികമായി റദ്ദാക്കുകയും മറ്റൊന്നിന്‍റെ സമയം മാറ്റി നിശ്ചയിക്കുകയും ചെയ്തു. മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്ന സാഹചര്യത്തിലാണ് ഈ ക്രമീകരണം.
കന്യാകുമാരി - മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (16650) ഭാഗികമായി റദ്ദാക്കി. കന്യാകുമാരിയില്‍ നിന്നും പുലര്‍ച്ചെ 3.45ന് പുറപ്പെടേണ്ട പരശുറാം എക്‌സ്പ്രസ് പതിവ് ഷെഡ്യൂള്‍ പ്രകാരം ഷൊര്‍ണൂരില്‍ നിന്നായിരിക്കും പുറപ്പെടുക. കന്യാകുമാരി മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കി.
ജുലൈ 31, രാവിലെ 5.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (20634) 2 മണിക്കൂര്‍ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെടുക.
കനത്ത മഴയെ തുടര്‍ന്ന് ഇന്നലെയും വന്ദേഭാരത് എക്‌സ്പ്രസ് അടക്കമുള്ള ട്രയിനുകള്‍ വൈകിയാണ് ഓടിയത്. പാളത്തില്‍ വെള്ളവും മണ്ണും കയറിയതുമൂലം ഇന്നലെ നാല് ട്രെയിനുകള്‍ പൂര്‍ണമായും, പത്ത് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിരുന്നു. എന്നാല്‍, ഇന്നലെത്തന്നെ ഈ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിരുന്നു.