കനത്ത മഴയെത്തുടർന്ന് അഞ്ച് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കാനാവാത്ത അഞ്ച് വിമാനങ്ങളാണ് രാവിലെ നെടുമ്പാശേരിയിൽ ഇറക്കിയത്. റാസൽഖൈമ, മസ്കത്ത്, ദോഹ, ബഹറൈൻ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങൾ തിരിച്ചുപോയി. മറ്റ് രണ്ട് വിമാനങ്ങളും താമസിയാതെ തിരിക്കുമെന്നുമാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്.