NEWSROOM

കനത്ത മഴ: തൊട്ടിൽപാലം പുഴയിൽ മലവെള്ളപ്പാച്ചിൽ; വീടുകളിൽ വെള്ളം കയറി

കുറ്റ്യാടി ചുരത്തിലും കനത്ത മഴ തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് തൊട്ടിൽപാലം പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കുറ്റ്യാടി ചുരത്തിലും കനത്ത മഴ തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

പത്ത് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂ‍ർ, വയനാട്, കണ്ണൂ‍ർ, കാസർഗോഡ് എന്നിവയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച മറ്റ് ജില്ലകൾ. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേ‍ർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT