rain student 
NEWSROOM

കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, മലപ്പുറം, കാസർഗോഡ്,കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിൽ റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.കോളേജുകൾക്കും പ്രഫഷണൽ കോളേജുകൾക്കും അവധി ഒഴിവാക്കിയിട്ടുണ്ട്.


ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകളിൽ മാറ്റമുണ്ടാവില്ല.

അതേസമയം, സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ പാലക്കാട്,മലപ്പുറം,കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട്.


SCROLL FOR NEXT