NEWSROOM

ഹിമാചലിൽ കനത്ത മഴയും മണ്ണിടിച്ചിലും, 128 റോഡുകൾ പൂർണമായി അടച്ചു; സംസ്ഥാനത്ത് ആഗസ്റ്റ് 16 വരെ യെല്ലോ അലേർട്ട്

അടുത്ത 24 മണിക്കൂറിനുള്ളിൽ ഷിംല, സിർമൗർ, കുളു, മാണ്ഡി ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്



ഹിമാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷം. സംസ്ഥാനത്തെ 128 റോഡുകൾ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടതായി റിപ്പോർട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ആഗസ്റ്റ് 16 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നൂറിലേറെ റോഡുകളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെൻ്റർ അറിയിച്ചു. മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ റോഡുകൾ ഉള്ളത്. 60 റോഡുകൾ ആണ് മാണ്ഡിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിരിക്കുന്നത്. കുളുവിൽ 37, ഷിംലയിൽ 21, കാൻഗ്ര 5, കിന്നൗർ 4, ഹമീർപൂരിൽ 1 എന്നിങ്ങനെയും റോഡുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഷിംല, സിർമൗർ, കുളു, മാണ്ഡി ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ പ്രദേശവാസികളും, വിനോദസഞ്ചാരികളും ജലാശയങ്ങളിലേക്കും ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

SCROLL FOR NEXT