റഷ്യയിൽ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്റ്റർ കാണാതായി. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്റ്റിൽ ഉണ്ടായിരുന്നത്. ഇന്‍റർഫാക്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം എംഐ 8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവ്വതത്തിന് സമീപത്താണ് സംഭവം.
ഹെലികോപ്റ്റര്‍ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി അറിയിച്ചു.
1960കളിൽ രൂപകൽപന ചെയ്ത ഇരട്ട എഞ്ചിൻ സൈനിക ഹെലികോപ്റ്ററാണ് എംഐ 8. ഇത് റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 2021 ഓഗസ്റ്റിൽ 13 വിനോദ സഞ്ചാരികളുൾപ്പെടെ 16 പേരുമായി ഒരു എംഐ 8 ഹെലികോപ്റ്റർ കംചത്കയിലെ തടാകത്തിൽ തകർന്നുവീണിരുന്നു.
അന്നത്തെ അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്റർ കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറുമാണ് ഈ പ്രദേശം.