NEWSROOM

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ വീടിനു നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

പ്രധാനമന്ത്രിയുടെ വീടിന്‍റെ ഒരു ഭാഗം തകർന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീടിനു നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം. ഇന്ന് രാവിലെ ലബനനില്‍ നിന്നും തൊടുത്ത ഡ്രോണുകളില്‍ ഒന്ന് തീരദേശ നഗരമായ സിസേറിയയിലെ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിയെ ലക്ഷ്യമിട്ടായിരുന്നു.

ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും വീട്ടിലില്ലായിരുന്നുവെന്നും സംഭവത്തിൽ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പിഎംഒ ഹ്രസ്വ പ്രസ്താവനയിൽ അറിയിച്ചു.

പ്രധാനമന്ത്രിയുടെ വീടിന്‍റെ ഒരു ഭാഗം തകർന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെ ലബനനിൽ നിന്ന് തൊടുത്തുവിട്ട മറ്റ് രണ്ട് ഡ്രോണുകൾ തലസ്ഥാന നഗരമായ ടെൽ അവീവ് മേഖലയിലെ വ്യോമ പ്രതിരോധം തകർത്തതായി ഇസ്രയേല്‍ സൈന്യവും അറിയിച്ചു.

SCROLL FOR NEXT