NEWSROOM

ജമ്മു കശ്മീരിൽ ഹൈ അലേർട്ട്; കശ്മീരിൽ താഴ്‌വരയിൽ വ്യാപക തെരച്ചിൽ, ഭീകരവിരുദ്ധ ദൗത്യമെന്ന് സുരക്ഷാ സേന

ഭീകരവിരുദ്ധ ദൗത്യമായതിനാൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും സുരക്ഷാ സേന അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ച് സുരക്ഷാ സേന. കശ്മീരിൽ താഴ്‌വരയിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. ഇത് കൂടാതെ വിവിധ സ്ഥലങ്ങളിലും വ്യാപക തെരച്ചിൽ നടത്തുന്നുണ്ടെന്നും, ഭീകരവിരുദ്ധ ദൗത്യമായതിനാൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും സുരക്ഷാ സേന അറിയിച്ചു.

അതേസമയം, പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് 26 വയസുകാരനെ മിലിറ്ററി ഇൻ്റലിജൻസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ സുനിൽ യാദവാണ് അറസ്റ്റിലായത്. ഭട്ടിൻഡ കാൻ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പഹൽഗാം ആക്രമണത്തിൻ്റെ  പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ 48 ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു പൂട്ടി. സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്.


പഹൽഗാം ഭീകാരാക്രമണം നടന്ന് ഏഴ് ദിവസം പിന്നിടുമ്പോഴും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പഹൽഗാം കൂട്ടക്കൊല നടത്തിയ ഭീകരരിൽ ഒരാൾ പാക് പട്ടാളത്തിലെ മുൻ പാരാ കമാൻഡോയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡർ ഹാഷിം മൂസയെന്നാണ് എൻഐഎയുടെ കണ്ടെത്തിയൽ. ഹാഷിം മൂസ ലഷ്കറെ ത്വയ്ബയുടെ ഓപ്പറേഷൻ ഹെഡ് എന്നും അന്വേഷണ സംഘം അറിയിച്ചു.

SCROLL FOR NEXT