NEWSROOM

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മരണം: രക്തസമ്മര്‍ദം കൂടിയത് ഹൃദയാഘാതത്തിന് കാരണമായി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മർദനമേറ്റതിന് പിന്നാലെ രക്തസമ്മര്‍ദം കൂടിയതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മർദനമേറ്റതിന് പിന്നാലെ രക്തസമ്മര്‍ദം കൂടിയതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. ബസ് ജീവനക്കാർ ചേർന്ന് ഓട്ടോ ഡ്രൈവർ അബ്ദുൾ ലത്തീഫിനെ മർദിക്കുന്ന ദൃശ്യങ്ങങ്ങൾ പുറത്തുവന്നിരുന്നു.



സ്വകാര്യ ബസ് ഡ്രൈവറും, രണ്ട് കണ്ടക്ടർമാരും ചേർന്ന് ഓട്ടോ ഡ്രൈവറായ ലത്തീഫിനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്വകാര്യ ബസിൽ കയറേണ്ട യാത്രക്കാരെ ഓട്ടോയിൽ കയറ്റി സമാന്തര സർവീസ് നടത്തുന്നു എന്നാരോപിച്ചാണ് ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചത്. മർദനത്തെ തുടർന്ന് കഴുത്തിന് പരിക്കേറ്റ പരിക്കേറ്റ അബ്ദുൾ ലത്തീഫിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.



അക്രമവുമായി ബന്ധപ്പെട്ട് തിരൂർ മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരായ സുജീഷ്, ഷിജു, മുഹമ്മദ് നിഷാദ് എന്നിവരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസ് ജീവനക്കാരുടെ ആക്രമത്തിൽ പ്രതിഷേധിച്ച് ഒതുക്കങ്ങലിൽ ഓടോ തൊഴിലാളികളും നാട്ടുകാരും സ്വകാര്യ ബസുകളുടെ സർവീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.

SCROLL FOR NEXT