50,000 കേസുകള്‍ തീര്‍പ്പാക്കിയെന്ന അപൂര്‍വനേട്ടം കൈവരിച്ച് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്. 2014ലാണ് എ. മുഹമ്മദ് മുഷ്താഖ് ഹൈക്കോടതിയില് അഡീഷണല് ജഡ്ജിയായി നിയമിതനാകുന്നത്. 2016ല്‍ സ്ഥിരം ജഡ്ജിയായി.
നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി വരിമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്. നിലവില്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് അദ്ദേഹം.
കണ്ണൂര്‍ സ്വദേശിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അപ്പീലില്‍ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് 50,000 കേസുകള്‍ തീര്‍പ്പാക്കിയെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായത്.