NEWSROOM

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: വിചാരണ കോടതി വെറുതെവിട്ട അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

പ്രതി അർജുൻ സുന്ദർ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി സർക്കാർ നൽകിയ ഉപഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം

Author : ന്യൂസ് ഡെസ്ക്


ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ കോടതിയിൽ കീഴടങ്ങി ബോണ്ട് നൽകാൻ ഹൈക്കോടതി നിർദേശം. പ്രതി അർജുൻ സുന്ദർ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി സർക്കാർ നൽകിയ ഉപഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. പത്ത് ദിവസത്തിനകം ബോണ്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ബോണ്ട് നൽകിയില്ലെങ്കിൽ ജാമ്യമില്ല, അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും കോടതി നിർദേശം നൽകി. പ്രതിയെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ നൽകിയ അപ്പീലിലാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉപഹർജി നൽകിയത്.

SCROLL FOR NEXT