NEWSROOM

ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി; ഇടപെടൽ മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിൽ

ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി തടഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പിടികൂടപ്പെട്ട ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഉത്തരവിറക്കിയത്. മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.


ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി തടഞ്ഞത്. കേരളത്തിലെ നാട്ടാനകളുടെ സ്ഥിതി പരിതാപകരമെന്നും കോടതി നിരീക്ഷിച്ചു.

SCROLL FOR NEXT