NEWSROOM

"പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകാഞ്ഞതെന്തുകൊണ്ട്?" വിമർശനവുമായി ഹൈക്കോടതി

കോടതി പറഞ്ഞ കാര്യം ചെയ്യാനാവില്ലേയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

മലപ്പുറം തിരൂർ പുതിയങ്ങാടിയിൽ നേർച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ജില്ലാ കലക്ടർ റിപ്പോർട്ട്‌ നൽകാത്തത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. കോടതി പറഞ്ഞ കാര്യം ചെയ്യാനാവില്ലേയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.


ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് കോടതിയുടെ നിലപാടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ആനകൾക്ക് മതിയായ വിശ്രമമെന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വനം വകുപ്പിനോട് കോടതി ചോദിച്ചു. നാട്ടാകളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് കലക്ടർ അടങ്ങുന്ന സമിതിയുടെ വിവരങ്ങൾ നൽകണം. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് റിപ്പോർട്ട് നൽകേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു.

കഴിഞ്ഞ മാസമാണ് തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ ആന തൂക്കി എറിയുകയും ഗുരുതരമായി പരുക്കേറ്റ ഇയാൾ മരിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT