NEWSROOM

കേരളത്തില്‍ അഭയം തേടിവന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ക്ക് സംരക്ഷണം ഒരുക്കണം; പൊലീസിനോട് ഹൈക്കോടതി

ദമ്പതികള്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് കേരളത്തിലേക്ക് എത്തിയത്. ഇവിടെ നിന്ന് ഇരുവരുടെയും മതാചാര പ്രകാരം ഇവര്‍ വിവാഹിതരായി.

Author : ന്യൂസ് ഡെസ്ക്


ജാര്‍ഖണ്ഡ് സ്വദേശികളായ നവദമ്പതികള്‍ കേരളത്തില്‍ അഭയം തേടിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. നവദമ്പതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പൊലീസിനോട് ഹൈക്കോടതി. കായംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയക്കരുതെന്നും ഇക്കാര്യവും കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ആശ വര്‍മയും ഖാലിബും നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പൊലീസിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

ആശ വര്‍മയും ഖാലിബും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്ന് ലൗ ജിഹാദ് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ സുഹൃത്തിന്റെ സഹായത്തോടെ കേരളത്തിലേക്ക് എത്തിയത്. ഇവിടെ നിന്ന് ഇരുവരുടെയും മതാചാര പ്രകാരം ഇവര്‍ വിവാഹിതരായി. ഇതിന് ശേഷം കേരള ഹൈക്കോടതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു.

SCROLL FOR NEXT