NEWSROOM

ഇനി വാഹന ഗ്ലാസുകളില്‍ ഫിലിം പതിപ്പിക്കാം; അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്

വാഹനങ്ങളിലെ ഗ്ലാസുകളില്‍ ഫിലിം പതിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഫിലിം പതിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. മുന്നിലും പിന്നിലുമുള്ള ഗ്ലാസുകളിൽ 70 ശതമാനം സുതാര്യതയുള്ള ഫിലിo പതിപ്പിക്കാനാണ് കോടതിയുടെ അനുമതി. വശങ്ങളിലെ ഗ്ലാസ്സുകളിൽ അൻപത് ശതമാനത്തിൽ കുറയാത്ത സുതാര്യതയുള്ള സുരക്ഷാ ഫിലിമും പതിപ്പിക്കാം.

ALSO READ: സർവീസുകൾ വിപുലീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ; രണ്ട് പുതിയ റൂട്ടുകളില്‍ സേവനം തുടങ്ങാന്‍ തീരുമാനം

അനുവദനീയമാം വിധത്തില്‍ സുരക്ഷാ ഗ്ലാസ് അഥവാ ഫിലിo പതിപ്പിച്ച വാഹനങ്ങൾക്ക് പിഴയീടാക്കാനാകില്ലെന്നും കോടതി പറഞ്ഞു. വാഹനങ്ങളിലെ ഗ്ലാസുകളില്‍ ഫിലിം പതിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.

SCROLL FOR NEXT