കേരള ഹൈക്കോടതി 
NEWSROOM

ലിവിംഗ് ടുഗെതര്‍ ബന്ധങ്ങള്‍ വിവാഹമല്ല; പീഡനങ്ങള്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ല: ഹൈക്കോടതി

എറണാകുളം സ്വദേശിയായ ഡോക്ടർക്കെതിരെ കൂടെ ജീവിച്ച യുവതി നൽകിയ പരാതി റദ്ദാക്കിയാണ് കോടതി ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

ലിവിംഗ് ടുഗെതര്‍ ബന്ധങ്ങളില്‍ പങ്കാളിയെ ഭര്‍ത്താവെന്ന് നിര്‍വചിക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാന്‍ സാധിക്കൂ. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക മാനസിക പീഡനങ്ങള്‍ ഉണ്ടായാല്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ല.

ഐപിസി 489 പ്രകാരം കേസെടുക്കാനാവില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ ഡോക്ടര്‍ക്കെതിരെ കൂടെ ജീവിച്ച യുവതി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതി ഉത്തരവ്. ഒരുമിച്ച് ജീവിക്കുന്ന സ്ത്രീ നല്കിയ, ഭര്‍ത്താവും ബന്ധുക്കളും ക്രൂരതയ്ക്ക് വിധേയയാക്കിയെന്ന പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി.

2023 മാര്‍ച്ച് മുതല്‍ ഓഗസറ്റ് വരെയുള്ള കാലഘട്ടത്തില്‍ ഒരുമിച്ച് താസമിച്ചിരുന്ന വേളയില്‍ പങ്കാളി മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. പോലീസ് ഐപിസി 489 പ്രകാരം കേസെടുത്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ലിംവിംഗ് ടുഗെതര്‍ ബന്ധങ്ങളിലേ പങ്കാളിയെന്ന് പറയാനാകൂവെന്നും ഭര്‍ത്താവെന്ന നിര്‍വചനത്തില്‍ ഹര്‍ജിക്കാരന്‍ വരില്ലെന്നും കോടതി വ്യക്തമാക്കിയത്. നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാനാകുവെന്ന് ചൂണ്ടികാട്ടിയ കോടതി യുവാവിനെതിരെയുള്ള കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി.

SCROLL FOR NEXT