CHINNAKKANAL 
NEWSROOM

ആലുവ പോക്സോ കേസ്: നടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നും യുവതിയുടെയും അമ്മയുടെയും ചിത്രങ്ങൾ നീക്കണമെന്ന് ഹൈക്കോടതി

നടിക്കെതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയ വാർത്ത പുറത്തു വന്നതോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്



പോക്സോ കേസിൽ പ്രതിയായ ആലുവ സ്വദേശിയായ നടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നും ഇരയായ യുവതിയുടെയും അമ്മയുടെയും ചിത്രങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരിയെ തിരിച്ചറിയുന്ന വിധം നടി അപ്‍ലോഡ് ചെയ്ത പോസ്റ്റുകൾ നീക്കം ചെയ്യാനാണ് ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണിന്‍റെ നിർദേശം. നടിക്കെതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയ വാർത്ത പുറത്തു വന്നതോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതേ തുടർന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടിക്കെതിരെ പോക്സോ കേസ് ചുമത്തിയത്. മൂവാറ്റുപുഴ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നടൻ മുകേഷ് ഉൾപ്പെടെ നിരവധി പേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെയാണ് അടുത്ത ബന്ധു കൂടിയായ യുവതി പരാതി നൽകിയിരിക്കുന്നത്.

ALSO READ: ആലുവയിലെ നടിക്കെതിരെ പോക്സോ കേസ്; പരാതിക്കാരിയിൽ നിന്ന് മൊഴിയെടുത്തു

ആലുവ സ്വദേശിനിയായ യുവതി ചെന്നൈയിലേക്ക് വിളിച്ചു വരുത്തി നിരവധി പേർക്ക് തന്നെ കാഴ്ച വെച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. നേരത്തെ പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതിയാണ് മൂവാറ്റുപുഴ പൊലീസിന് കൈമാറിയത്.

SCROLL FOR NEXT