മാജിക് മഷ്‌റൂമിനെ ലഹരി പദാർഥമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. വിവിധ ഹൈക്കോടതി വിധികൾ ഉദ്ധരിച്ചാണ് ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. മാജിക് മഷ്റൂം ഫംഗസാണെന്ന കർണാടക ,മദ്രാസ് ഹൈക്കോടതികളുടെ വിധിയോട് യോജിക്കുന്നതായും കോടതി വ്യക്തമാക്കി.
മാജിക് മഷ്റൂം ഒരു മിശ്രിതമായി കണക്കാക്കാനാവില്ല. അതിനാൽ മാജിക് മഷ്റൂം ഒരു ഷെഡ്യൂൾ ചെയ്ത മയക്കുമരുന്നായി നിയമത്തിന് മുന്നിൽ കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.