NEWSROOM

സെപ്റ്റംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് തന്നെ നൽകണം; കെഎസ്ആർടിസിയോട് ഹൈക്കോടതി

ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

സെപ്റ്റംബർ മാസത്തെ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യം പാലിക്കുമെന്ന് കെഎസ്ആർടിസി കോടതിയിൽ ഉറപ്പ് നൽകി.

ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചു. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

SCROLL FOR NEXT