കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ, സത്യാഗ്രഹമോ, ധർണയോ ഒന്നും വേണ്ട. കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാനും പാട്ടുപാടാനും പഠിക്കാനും മറ്റും വിടുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
മൂന്ന് വയസുള്ള കുട്ടിയുമായി സെക്രട്ടറിയേറ്റിന് മുമ്പിൽ 59 ദിവസം പൊരിവെയിലത്ത് സമരം നടത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം മറ്റൊരു കുട്ടി മരിച്ചതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് മൂന്ന് വയസുള്ള കുട്ടിയുമായി മാതാപിതാക്കൾ 59 ദിവസം സമരം നടത്തിയത്. തുടർന്നാണ് ബാലനീതി നിയമപ്രകാരം രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.
സമരത്തെ തുടർന്ന് മാതാപിതാക്കൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു.
ALSO READ: "ബിജെപിക്ക് മുൻപ് ഹരിയാന ഭരിച്ചത് ഡീലർമാരും ദല്ലാൾമാരും"; കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ