NEWSROOM

'രണ്ട് ഭാര്യമാരോടും തുല്യമായി പെരുമാറണം, രണ്ടാം വിവാഹം കഴിച്ച ഭർത്താവ് ആദ്യ ഭാര്യക്ക് സംരക്ഷണ ചെലവ് നല്‍കണം': ഹൈക്കോടതി

ഭർത്താവ് രണ്ടാം ഭാര്യയെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണെന്നതു ആദ്യ ഭാര്യക്ക് ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

രണ്ടാം വിവാഹം കഴിച്ച ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് താമസിക്കുന്ന ആദ്യ ഭാര്യക്ക് മുസ്ലിം വ്യക്തി നിയമ പ്രകാരം സംരക്ഷണ ചെലവ് അവകാശപെടാമെന്ന് ഹൈക്കോടതി. രണ്ടാം വിവാഹം കഴിക്കാൻ നിയമം പുരുഷനെ അനുവദിക്കുന്നുണ്ടെങ്കിലും രണ്ട് ഭാര്യമാരോടും തുല്യമായി പെരുമാറാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.

ഭർത്താവ് രണ്ടാം ഭാര്യയെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണെന്നതു ആദ്യ ഭാര്യക്ക് ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ആദ്യ ഭാര്യക്കും മക്കൾക്കും ചെലവിന് നൽകാൻ സാമ്പത്തിക അവസ്ഥയില്ലെന്ന ഭർത്താവിൻ്റെ വാദം കോടതി തള്ളി. പ്രതി മാസം 8000 രൂപ ആദ്യ ഭാര്യയ്ക്ക് നൽകണമെന്നും കോടതി നിർദേശം നൽകി.

SCROLL FOR NEXT