NEWSROOM

ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ്: ഉടമകളുടേയും ലീഡര്‍മാരുടേയും 33.7 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

Author : ന്യൂസ് ഡെസ്ക്



ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഇഡി നടപടികള്‍ തുടരുന്നു. കേസില്‍ കൂടുതല്‍ സ്വത്ത് ഇഡി കണ്ടുകെട്ടി. ഉടമകളായ പ്രതാപന്‍, ശ്രീന പ്രതാപന്‍, എന്നിവരുടേയും 15 ലീഡര്‍മാരുടേയും 33.7 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.

കറന്‍സി ഇടപാടിലൂടെ കോടികള്‍ വിദേശത്ത് കടത്തി സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസെന്നാണ് ഹൈറിച്ച് മണിചെയിന്‍ അറിയപ്പെട്ടത്. മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തിയത്. വ്യക്തികളില്‍ നിന്ന് പതിനായിരം രൂപ വെച്ച് വാങ്ങി 630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തെന്നാണ് ഇഡി കണ്ടെത്തല്‍.

ഹൈറിച്ചിന്റെ സ്വത്തുക്കള്‍ ഇഡി നേരത്തേ മരവിപ്പിച്ചിരുന്നു. മണിചെയിന്‍ തട്ടിപ്പ്, കുഴല്‍പണം തട്ടിപ്പ്, ക്രിപ്‌റ്റോറന്‍സി തട്ടിപ്പ് തുടങ്ങിയവയെല്ലാം പ്രതാപനും ഭാര്യയും ചേര്‍ന്ന് നടത്തിയെന്നാണ് കണ്ടെത്തല്‍. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെ പ്രതാപനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

SCROLL FOR NEXT