ഫയൽ ചിത്രം 
NEWSROOM

ഹിമാചൽപ്രദേശ് മേഘവിസ്‌ഫോടനം: നാലാം ദിനവും രക്ഷാപ്രവർത്തനം തുടരുന്നു

ഇന്ത്യൻ ആർമി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഹോം ഗാർഡ്, സിഐഎസ്എഫ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ഹിമാചൽപ്രദേശ് മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള തെരച്ചിൽ നാലാം ദിനവും തുടരുന്നു. ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് തകർന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുന്നു. ഇന്ത്യൻ ആർമി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഹോം ഗാർഡ്, സിഐഎസ്എഫ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി സൈന്യം താൽക്കാലിക പാലങ്ങൾ നിർമ്മിച്ചു. ഇന്ന് അഞ്ച് ജെസിബികൾ ദുരന്ത സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും പരമാവധി മൃതദേഹങ്ങൾ വീണ്ടെടുക്കാൻ വിവിധ ടീമുകൾ ഏകോപിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് ഇന്നലെ അവലോകന യോഗമുണ്ടായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അഞ്ച് ജെസിബികൾ നിലവിൽ വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെ തെരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിയുന്ന കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുമെന്നും രക്ഷാപ്രവർത്തകൾ അറിയിച്ചു.


SCROLL FOR NEXT