റാപ്പർ വേടനെതിരെ അധിക്ഷേപ പരാമർശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷധികാരി കെ.പി. ശശികല. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വർഗ വിഭാഗവുമായി പുലബന്ധമില്ല. ഇത്തരക്കാർ പറയുന്നതേ കേൾക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണമെന്നും കെ.പി. ശശികല പറഞ്ഞു.
ALSO READ: ഇഡി ഉദ്യോഗസ്ഥന് മുഖ്യ പ്രതിയായ കൈക്കൂലിക്കേസ്; വിജിലന്‍സ് അന്വേഷണം മുംബൈയിലെ കമ്പനിയിലേക്കും
വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു. വേടന് മുമ്പിൽ ആടിക്കളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി. ഭരണകൂടത്തിന് മുമ്പിൽ അപേക്ഷിക്കുകയല്ല ആജ്ഞാപിക്കുകയാണെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല പറഞ്ഞു.