NEWSROOM

വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

തെറ്റായ ദിശയിൽ വന്ന വാഹനം യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയെന്ന യുവാവിൻ്റെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ്‌ ഫഹീമിൻ്റെ പരാതിയിൽ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ മാസം എട്ടാം തീയതിയാണ് സംഭവം നടന്നത്. തെറ്റായ ദിശയിൽ വന്ന വാഹനം യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ വണ്ടി ഓടിച്ചത് ശ്രീനാഥ് ഭാസി ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടത്തിൽ പരുക്കേറ്റ ഫഹീമിന് നഷ്ടപരിഹാരം നൽകിയില്ലെന്നും ആരോപണമുണ്ട്.

SCROLL FOR NEXT