NEWSROOM

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: ആദ്യ ഘട്ട ചർച്ച പരാജയം; തീരുമാനമെടുക്കേണ്ടത് മേജർ ആർച്ച് ബിഷപ്പെന്ന് മാർ പാംപ്ലാനി

ചർച്ചകൾക്ക് വന്ന വൈദികരിൽ പ്രായമായവരും രോഗികളും മടങ്ങി

Author : ന്യൂസ് ഡെസ്ക്

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നപരിഹാരത്തിനായുള്ള ആദ്യ ഘട്ട ചർച്ച പരാജയം. രണ്ടാംഘട്ട ചർച്ച എന്ന് നടക്കുമെന്ന് ഉറപ്പില്ല. വിമത വൈദികരുമായി ചർച്ചയ്ക്ക് എത്തിയ ആർച്ച് ബിഷപ്പ് പാംപ്ലാനി മടങ്ങി. തീരുമാനമെടുക്കേണ്ടത് മേജർ ആർച്ച് ബിഷപ്പാണെന്ന് മാർ പാംപ്ലാനി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ചർച്ചകൾക്ക് വന്ന വൈദികരിൽ പ്രായമായവരും രോഗികളും മടങ്ങി. മറ്റുള്ളവർ ബിഷപ്പ് ഹൗസിൽ തുടരുമെന്ന് മുതിർന്ന വൈദികൻ ഫാ. പോൾ ചക്യൻ അറിയിച്ചു. 40 വൈദികർ ബിഷപ്പ് ഹൗസിൽ തുടരുകയാണ്. ഇവരെ അനുകൂലിക്കുന്ന വിശ്വാസികളും, സിനഡ് അനുകൂലികളായ വിശ്വാസികളും ചേരിതിരിഞ്ഞ് പുറത്ത് നിൽക്കുകയാണ്.

SCROLL FOR NEXT