NEWSROOM

മദ്യം ഇനി ഹോം ഡെലിവറി? ഓൺലൈൻ ആപ്പുകളുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ

ഓൺലൈൻ ഹോം ഡെലിവറി ആപ്പുകളുമായി കേരളവും തമിഴ്‌നാടും മദ്യവിതരണ വിഷയം ചർച്ച ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഹോം ഡെലിവറിയിലൂടെ മദ്യം വീട്ടിലെത്തിക്കാൻ ചർച്ചകളുമായി സംസ്ഥാനങ്ങൾ. ഓൺലൈൻ ഹോം ഡെലിവറി ആപ്പുകളുമായി കേരളവും തമിഴ്‌നാടും മദ്യവിതരണ വിഷയം ചർച്ച ചെയ്തു. ഓൺലൈൻ ഭക്ഷ്യ വിതരണ രംഗത്തെ ഭീമൻമാരായ സ്വിഗി, സൊമാറ്റോ, ബിഗ്‌ബാ‌സ്‌കറ്റ് എന്നീ ഓൺലൈൻ ആപ്പുകളുടെ സഹായത്തോടെ മദ്യം വീട്ടിലെത്തിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ആദ്യഘട്ടത്തിൽ വിതരണ ശ്യംഖലകളുമായി ചേർന്ന് നടത്താനാണ് ആലോചനകൾ.

കേരളം, ഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ സംരംഭത്തിനായുള്ള പൈലറ്റ് പ്രോജക്ടുകൾ പരിഗണിക്കുന്നതായി ഓൺലൈൻ വിതരണ ശ്യംഖലാ കമ്പനി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കോണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ഗുണദോഷങ്ങൾ സംസ്ഥാനങ്ങളുമായി ചേർന്ന് പരിശോധിക്കുകയാണെന്നാണ് റിപ്പോർട്ട്.

നിലവിൽ ഒഡീഷയിലും, പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള അനുമതിയുണ്ട്.


SCROLL FOR NEXT