NEWSROOM

VIDEO/ ഹോട്ടലുടമ ഭക്ഷണം നൽകിയില്ല: ട്രക്ക് ഓടിച്ചു കയറ്റി ഹോട്ടൽ തകർത്ത് ഡ്രൈവർ

ഹിംഗൻഗോണിലെ ഹോട്ടൽ ഗോകുലിൻ്റെ കെട്ടിടത്തിലേക്കാണ് ഡ്രൈവർ ഒന്നിലേറെ തവണ ട്രക്ക് ഇടിച്ചു കയറ്റിയത്

Author : ന്യൂസ് ഡെസ്ക്

ഹോട്ടലുലുടമ ഭക്ഷണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പൂനെയിൽ ട്രക്കോടിച്ചു കയറ്റി ഹോട്ടൽ ഇടിച്ചു തകർത്ത് ഡ്രൈവർ. ഇയാൾ മദ്യപിച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഹിംഗൻഗോണിലെ ഹോട്ടൽ ഗോകുലിൻ്റെ കെട്ടിടത്തിലേക്കാണ് ഡ്രൈവർ ഒന്നിലേറെ തവണ ട്രക്ക് ഇടിച്ചു കയറ്റിയത്. ഹോട്ടലിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമണത്തിൽ തകർന്നിട്ടുണ്ട്.

സോലാപൂരിൽ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ഡ്രൈവർ ഹോട്ടലിൽ കയറി ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹോട്ടലുടമ ഭക്ഷണം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ ഡ്രൈവർ കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

ഡ്രൈവറെ തടയാൻ ചിലർ ട്രക്കിന് നേരെ കല്ലെറിയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
























SCROLL FOR NEXT