NEWSROOM

ആലപ്പുഴയില്‍ ജപ്തി നടപടി; രോഗികളായ വൃദ്ധദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം

ഹൃദ്രോഗിയായ വയോധികനെ വീട്ടിൽ നിന്നും വലിച്ചിഴയ്ക്കാനും ശ്രമമുണ്ടായി

Author : ന്യൂസ് ഡെസ്ക്

ആല്പപുഴയിൽ രോഗബാധിതരായ വൃദ്ധ ദമ്പതികളെ ജപ്തി നടപടിയുടെ പേരിൽ വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമം. ആലപ്പുഴ പത്തിയൂർ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന തങ്കപ്പൻ, ഭാര്യ ശാരദ എന്നിവരെയാണ് ഇറക്കിവിടാൻ ശ്രമം ഉണ്ടായത്. ഹൃദ്രോഗിയായ വയോധികനെ വീട്ടിൽ നിന്നും വലിച്ചിഴയ്ക്കാനും ശ്രമമുണ്ടായി.

മൂന്ന് വർഷം മുൻപാണ് മകൻ ശ്രീകുമാർ പത്ത് ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുക്കുന്നത്. നാട്ടുകാരുടെ ഭാഗത്ത് നിന്നും ചെറുത്തു നിൽപ്പുണ്ടായതോടെ ജപ്തി നടപടികൾ താൽക്കാലികമായി അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി.

SCROLL FOR NEXT