NEWSROOM

കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു, കൊലപാതകം ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയം; പ്രതി കസ്റ്റഡിയിൽ

വീടിനകത്ത് വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്


കുന്നംകുളം ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. നാടഞ്ചേരി വീട്ടിൽ സിന്ധു മണികണ്ഠനെയാണ് കൊലപ്പെടുത്തിയത്.  ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീടിനകത്ത് വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.

കൊലപാതകിയെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. ചീരംകുളത്തു നിന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയത്. സിന്ധുവിന്റെ സ്വർണാഭരണങ്ങളും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

SCROLL FOR NEXT