തൃശൂരിൽ വൻ എടിഎം കൊള്ള. മൂന്ന് എടിഎം സെൻററുകളിൽ നിന്നായി 65 ലക്ഷം കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷോർണൂർ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് പണം മോഷ്ടിച്ചത്.
ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. മോഷ്ടാക്കളെ കണ്ടെത്താൻ സമീപ ജില്ലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിച്ചിച്ചു.